
പറവൂർ : മുന്‍ മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് കൊണ്ട് പറവൂരില്‍ മൗന ജാഥയും അനുശോചന യോഗവും നടത്തി. സിപിഐഎം ഏരിയ സെക്രട്ടറി ടി.വി നിഥിന് അദ്ധ്യക്ഷനായി. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം പി.എസ് ഷൈല, പറവൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ശശിധരന്, സിപിഐ മണ്ഡലം സെക്രട്ടി എ.എം ഇസ്മയില്‍, എല്‍ഡിഎഫ് പറവൂര്‍ മണ്ഡലം കണ്‍വീനര്‍ പി എന്‍ സന്തോഷ്, എംജെ രാജു(കോണ്‍ഗ്രസ് ഐ), ടി ആര് ബോസ്, എന്‍ ഐ പൗലോസ്(കേരള കോണ്‍ഗ്രസ് എസ്), ജേക്കബ് ജോര്‍ജ്ജ്(കേരള കോണ്‍ഗ്രസ് എം), ശിവദാസന്‍(ജനതാദള്‍), അബ്ദുള്ള(മുസ്ളിം ലീഗ്), ഷൈജു മനക്കപ്പടി(എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി ), റോഷിന് ചാക്കപ്പന്(കേരള കോണ്‍ഗ്രസ് ജെ), ഷിറോണ്‍ തൈവെപ്പ്(എന്‍സിപി), മുഹമ്മദ് ആലു(ഐഎന്‍എല്‍), കെ എ വിദ്യാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു
