കേരളത്തിലെ 37 കലകൾ അവതരിപ്പിക്കുന്ന കലാകാരന്മാരുടെയും അനുബന്ധ സാങ്കേതിക പ്രവർത്തകരുടെയും സംഘടനയായ സ്റ്റേജ് ആർട്ടിസ്റ്റ് & വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (സവാക്) ചേർത്തല താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓർമ്മയിൽ ഓണം കൂടി എന്ന പരിപാടി, സവാക് ജില്ലാ സെക്രട്ടറിയും സ്വാഗതസംഘം രക്ഷാധികാരിയുമായ പി. നളിനപ്രഭ പതാക ഉയർത്തിയതോടെ സമാരംഭം കുറിച്ചു.
സാംസ്കാരിക സമ്മേളനം പ്രശസ്ത പ്രഭാഷകൻ ഡോ: സജിത്ത് ഏവൂരേത്ത് ഉദ്ഘാടനം ചെയ്തു. സവാക് ചേർത്തല താലൂക്ക് കമ്മറ്റി പ്രസിഡൻറ് ശ്രീ .ഷാജി മഞജരി അധ്യക്ഷത വഹിച്ച യോഗത്തിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ്, എൻ.എസ്. ശിവപ്രസാദ് മുഖ്യ അതിഥിയായി.
സവാക്കിന്റെ അംഗങ്ങളിൽ, വിവിധ പുരസ്കാരം ലഭിച്ചവരെ സംസ്ഥാന കാർഷിക വികസന ബാങ്ക് പ്രസിഡൻറ് C.K.ഷാജി മോഹൻ ആദരിച്ചു.
സവാക്ക് ചേർത്തല താലൂക്ക് കമ്മിറ്റി സെക്രട്ടറി ശ്രീമതി. സുനിജാലക്ഷ്മി സ്വാഗതവും തുറവൂർ മേഖലാ കമ്മിറ്റി സെക്രട്ടറി ശ്രീമതി. മഞ്ജുളാദേവി നന്ദിയും പറഞ്ഞു.
ഉച്ചയ്ക്കുശേഷം രണ്ടു മണി മുതൽ ആരംഭിച്ച കലാമേള വനിതാ കമ്മീഷൻ അംഗം ശ്രീമതി വി ആർ മഹിളാമണി ഉദ്ഘാടനം ചെയ്തു സംഘാടകസമിതി ചെയർമാൻ കെ. പി. മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ഓമന ബാനർജി മുഖ്യ അതിഥിയായിരുന്നു ഓണ സന്ദേശവും, കലാപ്രതിഭകളെ ആദരിക്കലും ശ്രീ.കെ. പി. നടരാജൻ വയലാർ നിർവഹിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ പി .വി . സുരേഷ് ബാബു സ്വാഗതവും, ജോയിൻറ് കൺവീനർ വിനോദ് തട്ടാംപറമ്പിൽ നന്ദിയും പറഞ്ഞു. കലാപരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവച്ച സവാക്ക് അംഗങ്ങൾക്ക് സംഘാടകസമിതി ട്രഷറർ സി ആർ ബാഹുലേയൻ മൊമെന്റോ നൽകി അഭിനന്ദിച്ചു.
തുടർന്ന് SAWAK അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
