
വൈപ്പിൻ: കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നടപ്പാക്കുന്ന മണ്ഡലത്തിലെ എല്ലാ ഹൈസ്കൂളുകളിലും ഇ – ലൈബ്രറി എന്ന പദ്ധതിയുടെ ബ്രോഷർ പ്രകാശനം ചെയ്തു. മുനമ്പം ശ്രീ കൃഷ്ണ ഓഡിറ്റോറിയത്തിൽ നടന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാംപിൽ ഗ്ലോബൽ സിഎസ്ആർ എച്ച്സിഎൽ വൈസ് പ്രസിഡൻ്റ് ഡോ. നിധി പുന്ദിർ സിനിമാതാരം സന്ധ്യ മനോജിന് ബ്രോഷർ കൈമാറി.

കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ, പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രമണി അജയൻ, വൈസ് പ്രസിഡൻ്റ് എ എൻ ഉണ്ണിക്കൃഷ്ണൻ, പ്ലാനറ്റ് എർത്ത് എൻജിഒയുടെ മുജീബ് മുഹമ്മദ് എന്നിവർ സംബന്ധിച്ചു.