

റിപ്പബ്ലിക്കൻ നേതാവ് ജെഫ്രി എപ്സ്റ്റീന് അശ്ലീല ഫയൽ ചിത്രം സമ്മാനമായി നൽകിയെന്ന് വാർത്ത കൊടുത്ത വോൾസ്ട്രീറ്റ് ജേണലിനെതിരെ ട്രംപ് മാനനഷ്ടക്കേസ് ഫയൽ ചെയ്തു. വാൾസ്ട്രീറ്റ് ജേണലിനും അതിന്റെ ഉടമകൾക്കുമെതിരെ കുറഞ്ഞത് 10 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് കേസ് കൊടുത്തത്. 2003-ൽ ജെഫ്രി എപ്സ്റ്റീന്റെ 50-ാം ജന്മദിനത്തിന് അയച്ചുവെന്നാെണ് വാർത്ത നൽകിയത്.
എപ്സ്റ്റീന് നൽകിയ തുകൽ കൊണ്ട് നിർമ്മിച്ച ജന്മദിന സമ്മാനത്തിൽ ട്രംപിന്റെ പേരുള്ള ഒരു കത്ത് ഉണ്ടായിരുന്നുവെന്നും അതിൽ മറ്റ് പ്രശസ്തരായ ആളുകളുടെ കുറിപ്പുകളും ഉണ്ടായിരുന്നുവെന്നും WSJ റിപ്പോർട്ട് ചെയ്തിരുന്നു.
ഡൗ ജോൺസ്, മാധ്യമ കമ്പനിയായ ന്യൂസ് കോർപ്പ്, റൂപർട്ട് മർഡോക്ക്, രണ്ട് WSJ റിപ്പോർട്ടർമാർ എന്നിവർക്കെതിരെ അപകീർത്തികരമായ കുറ്റം ചുമത്തി ട്രംപ് ഫ്ലോറിഡയിലെ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തു. പ്രതികൾ ദുരുദ്ദേശ്യത്തോടെയാണ് പ്രവർത്തിച്ചതെന്നും ഇത് തന്റെ സാമ്പത്തിക, പ്രശസ്തിക്ക് കാര്യമായ നഷ്ടം വരുത്തിവെച്ചെന്നും അദ്ദേഹം ആരോപിച്ചു.